G
Author
Gramika Team
Published
May 27, 2026

ഇ ഡി റെയ്ഡിനെതിരെ വ്യാപക പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും തുടരുന്ന ഇ.ഡി. റെയ്ഡിൽ സംസ്ഥാന വ്യാപക പ്രതിഷേധം. റെയ്ഡിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മണിക്ക് അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. ഓൺലൈനായാണ് യോഗം. പ്രതിഷേധ പരിപാടികൾ എങ്ങനെയാവണമെന്ന് യോഗത്തിൽ തീരുമാനിക്കും. രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്ന് സി.പി.ഐ.എം. നേരത്തേ പ്രതികരിച്ചിരുന്നു.