G
Author
Gramika Team
Published
May 6, 2026

ഇർഫാൻ ഖാനും വിദ്യ ബാലനും ഒന്നിച്ച ഏക ചിത്രം 'ദ ലാസ്റ്റ് ടെനന്റ്' 25 വർഷത്തിന് ശേഷം പുറത്തിറങ്ങി
മുംബൈ: ഇന്ത്യൻ സിനിമയിലെ വിസ്മയമായിരുന്ന ഇർഫാൻ ഖാന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ആരാധകർക്കായി ഒരു അപൂർവ്വ സമ്മാനം. ഇർഫാൻ ഖാനും വിദ്യ ബാലനും ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ച 'ദ ലാസ്റ്റ് ടെനന്റ്' (The Last Tenant) എന്ന ചിത്രം 25 വർഷത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങി. യൂട്യൂബിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ് ചിത്രീകരിച്ച സിനിമയുടെ ഫൂട്ടേജുകൾ നഷ്ടപ്പെട്ടുപോയതിനാലാണ് ഇത്രയും കാലം വെളിച്ചം കാണാതിരുന്നത്. ഒടുവിൽ ഒരു വി.എച്ച്.എസ് (VHS) കോപ്പി കണ്ടെത്തുകയും അത് പുനരുദ്ധരിച്ച് റിലീസ് ചെയ്യുകയുമായിരുന്നു. സാർത്ഥക് ദാസ് ഗുപ്തയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.