G

Author

Gramika Team

Published

April 21, 2026

ഇറാനുമായുള്ള കരാർ യാഥാർത്ഥ്യമാകാതെ ഹോർമുസ് ഉപരോധം അവസാനിപ്പിക്കില്ല: ട്രംപ്

ഇറാനുമായുള്ള കരാർ യാഥാർത്ഥ്യമാകാതെ ഹോർമുസ് ഉപരോധം അവസാനിപ്പിക്കില്ല: ട്രംപ്

വാഷിംഗ്ടൺ: കരാറിൽ ഒപ്പുവെക്കാതെ ഇറാനു മേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഉപരോധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കുകയാണെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ട്രംപ് കുറിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം പാകിസ്താനിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Share Article