G

Author

Gramika Team

Published

June 24, 2026

ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി

ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. മാത്രമല്ല കല്ലറയിൽ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നതാണെന്ന സ്ഥിരീകരണത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കാൻ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുപുറത്ത് അസ്വാഭാവിക രീതിയിൽ പായ കണ്ടത്. സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചെങ്കിലും രണ്ട് മൃതദേഹങ്ങൾ മാത്രമായിരുന്നു കല്ലറയിൽ അടക്കം ചെയ്തിരുന്നത്. തുടർന്നാണ് ദുരൂഹത നീക്കുവാൻ പള്ളി അധികൃതർ തന്നെ അന്വേഷണം ആവശ്യപ്പെട്ടത്. ഇതോടെ ആർഡിഒയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ കല്ലറ തുറന്ന് പരിശോധിക്കുകയായിരുന്നു.

Share Article