G

Author

Gramika Team

Published

March 3, 2026

ഇരിക്കൂർ കല്യാട് ചെങ്കൽ ലോറി പള്ളി കോംപൗണ്ടിലേക്ക് മറിഞ്ഞു

ഇരിക്കൂർ കല്യാട് ചെങ്കൽ ലോറി പള്ളി കോംപൗണ്ടിലേക്ക് മറിഞ്ഞു

ഇരിക്കൂർ :കല്യാട് റോഡിൽ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് വീണു. റോഡിൽ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ കുളങ്ങരപള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. ഇവരെ പുറത്തെടുക്കുന്നതിനായിഫയർ ഫോഴ്സും നാട്ടുകാരും പൊലിസും രക്ഷാപ്രവർത്തനം നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരിക്കൂർ ഭാഗത്തേക്ക് വരുന്ന ചെങ്കൽ ലോറി അപകടത്തിൽപ്പെട്ടത്. തലകീഴായി മറിഞ്ഞ ചെങ്കല്ലുകൾ പള്ളിക്ക് ഉള്ളിലേക്ക് തെറിച്ചു വീണ നിലയിലാണ്. അതീവ സാഹസമായാണ് ലോറിക്കുള്ളിൽ നിന്നും ഫയർ ഫോഴ്സ് ഡ്രൈവറെ പുറത്തെടുത്തത്. വളവിൽ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമായത്.

Share Article