G

Author

Gramika Team

Published

February 28, 2026

 ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മക്രേരി: റമദാൻ മാസത്തിൽ ദിനസന്ധ്യയിൽ നടക്കുന്ന ഇഫ്താർ സംഗമങ്ങൾ വിവിധ പ്രദേശങ്ങളിൽ ശ്രദ്ധേയമാകുന്നു. ഈ പുണ്യ നാളിൽ മക്രേരി എൽ പി സ്കൂളും ഇഫ്താർ സംഗമത്തിൽ പങ്കാളിയായി. ഇത് കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട ഒരു അനുഭവം സൃഷ്ടിച്ചു. ഇഫ്താർ സംഗമം മക്രേരി എൽ പി സ്കൂളിൽ എല്ലാ വർഷവും നടത്തിവരുന്നുണ്ട്. നൂറോളം കുട്ടികൾ വീടുകളിൽ പാകം ചെയ്ത പലഹാരങ്ങളും, പാനീയങ്ങളും, ഫലങ്ങളും കൊണ്ട് വന്നാണ് സംഗമത്തിൽ പങ്കാളികളായത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂളിൽ സ്വാദുള്ള കാഴ്ച ഒരുക്കി. ഇഫ്താർ പരിപാടികൾ സമൂഹത്തിലെ ഐക്യവും പങ്കിടലും പ്രോത്സാഹിപ്പിക്കുന്നു. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സുനീഷ് അധ്യക്ഷനായി. ഇസ്മായിൽ സഖാഫി മക്രേരി പരിപാടിക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർ കെ രജിത, പി ടി എ പ്രസിഡൻറ് കെ പി സജേഷ്, ബി ആർ സി ട്രെയിനർ രാജേഷ് മണിക്കോത്ത്, എസ് ആർ ജി കൺവീനർ എം സി സൗഭാഗ്യ, എൻ വി രഞ്ജിത്ത് കുമാർ, കെ കെ മിനി, പ്രഥമധ്യാപകൻ എൻ പി വിപിൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഫസൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Share Article