G

Author

Gramika Team

Published

May 19, 2026

ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനു ലീറ്ററിനു 86 പൈസയും ഡീസലിനു ലീറ്ററിനു 83 പൈസയുമാണ് കൂട്ടിയത്. നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവില മൂന്നു രൂപ വർധിപ്പിച്ചിരുന്നു. യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമാവുകയും, പ്രധാന സമുദ്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിലവർധനവ്.

Share Article