N
Author
News desk
Published
February 7, 2026

ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ശില്പം ഒരുങ്ങി
കണ്ണൂർ: ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ശില്പം ഒരുങ്ങി.പയ്യന്നൂർ വെള്ളൂരിൽ പുതിയങ്കാവ് റോഡിൽ പ്രിയദർശിനി കലാവേദിയുടെ പുതിയ കെട്ടിടത്തിന് മുന്നിലാണ്് ശില്പം നിർമ്മിച്ചിരിക്കുന്നത്.ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പം നിർമ്മിച്ചിരിക്കുന്നത്്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അടക്കം നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പം നിർമ്മിക്കുന്നത്. മൂന്ന് മാസത്തോളം സമയമെടുത്താണ് ശില്പം പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ദിരഗാന്ധിയുടെ പഴയകാലത്തുള്ള ഫേട്ടോകളും വീഡിയോകളുമാണ് ശില്പനിർമ്മാണത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ തനതു ശൈലിയിലുള്ള മുടിയും സാരിയും മാലയും ധരിച്ച് പുഞ്ചിരിയോടുകൂടിയുള്ള ശില്പമാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്നടി ഉയരമുള്ള വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിലാണ് ശില്പം പൂർത്തീകരിച്ചിരിക്കുന്നത്. 4അടി ഉയരമുള്ള ഗ്രാനൈറ്റ് പീഠത്തിന് മുകളിലാണ് സ്ഥാപിക്കുക. കമ്മിറ്റി അംഗങ്ങൾ ചിത്രന്റെ പണിപ്പുരയിൽ എത്തി ശില്പം കണ്ട് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. കെ ചിത്ര, സുദർശൻ, അർജുൻ എന്നിവർ നിർമ്മാണത്തിൽ സഹായികളായി.