G

Author

Gramika Team

Published

April 27, 2026

ഇടുക്കിയിൽ ഇരട്ടക്കൊല: അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി

ഇടുക്കിയിൽ ഇരട്ടക്കൊല: അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് എസ്പി ഇടുക്കി കെഎം സാബു മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുള്ളത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് എസ്പി പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Share Article