G
Author
Gramika Team
Published
June 22, 2026

ഇടിമിന്നലേറ്റ് യുവതി മരിച്ചു: പൈതൽമലയിൽ പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു.
കണ്ണൂർ: പൈതൽമലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർ സതീഷിനും പരിക്കേറ്റു. ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെക്കിങ്ങിനിടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പൈതൽമലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം വനം വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകളും ട്രെക്കിങ്ങും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.