G

Author

Gramika Team

Published

June 23, 2026

ഇടിമിന്നലേറ്റ് മരണമടഞ്ഞ അഞ്ജു മാത്യൂവിന്റെ മൃതദേഹം സംസ്കരിച്ചു

ഇടിമിന്നലേറ്റ് മരണമടഞ്ഞ അഞ്ജു മാത്യൂവിന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂർ: പൈതൽമലയിൽ ഇടിമിന്നലേറ്റ് മരണമടഞ്ഞ അഞ്ജു മാത്യുവിന്റെ (30) മൃതദേഹം കോളയാട് സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.ഞായറാഴ്ച വൈകിട്ട് പുതിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാൻ ഭർത്താവ് സോനുവിനൊപ്പം കാപ്പിമലയിൽ എത്തിയതായിരുന്നു അഞ്ജു. സന്ദർശന സമയം കഴിഞ്ഞും മലമുകളിൽ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലേറ്റത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർ സതീഷിനും പരിക്കേറ്റു. ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പൈതൽമലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം വനം വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചു.

Share Article