G

Author

Gramika Team

Published

May 18, 2026

ആർസിബി പ്ലേ ഓഫിൽ; പഞ്ചാബിന് തുടർച്ചയായ ആറാം തോൽവി

ആർസിബി പ്ലേ ഓഫിൽ; പഞ്ചാബിന് തുടർച്ചയായ ആറാം തോൽവി

ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിനെ കീഴടക്കിയാണ് ആർസിബി പ്ലേ ഓഫ് ബെർത്തുറപ്പിച്ചത്. 23 റൺസിനാണ് ടീമിന്റെ ജയം. ബെംഗളൂരു ഉയർത്തിയ 223 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ ആയുള്ളൂ. ആദ്യം ബാറ്റുചെയ്ത ബെംഗളൂരുവിന് വിരാട് കോലി, വെങ്കടേഷ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളാണ് തുണയായത്. ജേക്കബ് ബെത്തൽ 11 റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും വിരാട് കോലിയും ദേവദത്ത് പടിക്കലും ചേർന്ന് സ്‌കോറുയർത്തി. ദേവദത്ത് പടിക്കൽ 25 പന്തിൽ നിന്ന് 45 റൺസെടുത്ത് പുറത്തായി. പിന്നീട് കോലിയും വെങ്കടേഷ് അയ്യരും ചേർന്ന് മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അതോടെ സ്‌കോർ 150 കടന്നു. കോലി 37 പന്തിൽ നിന്ന് 58 റൺസെടുത്ത് മടങ്ങി.

Share Article