G

Author

Gramika Team

Published

May 13, 2026

ആശുപത്രി കോംപൗണ്ടിൽ ഭീതി വിതച്ച് കാട്ടുപന്നി

ആശുപത്രി കോംപൗണ്ടിൽ ഭീതി വിതച്ച് കാട്ടുപന്നി

തലശ്ശേരി: ജനറൽ ആശുപത്രി കോംപൗണ്ടിലേക്ക് ഓടി കയറിയ കാട്ട്പന്നി പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രി പരിസരത്ത് നിന്നും തെരുവ് നായ്ക്കളുടെ നിലക്കാത്ത കുര കേട്ടാണ് സാമൂഹ്യ പ്രവർത്തകനായ മൺസൂർ മട്ടാമ്പ്രവും സുഹൃത്തും സ്ഥലത്തെത്തിയത്. ഇവരെ കണ്ടതോടെ പന്നി ഓടി ജനറൽ ആശുപത്രി കോമ്പൗണ്ടിനുള്ളിലേക്ക് കയറി. തുടർന്ന് ഫോറസ്റ്റിലും പോലീസിലും വിവരമറിയിച്ചു. എല്ലാവരും ചേർന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് പന്നിയെ ആശുപത്രി കോംപൗണ്ടിൽ നിന്നും തുരത്തിയത്.

Share Article