G

Author

Gramika Team

Published

May 9, 2026

ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും

ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും

കുറഞ്ഞ ചെലവിൽ മികച്ച പ്രോട്ടീൻ കിട്ടാനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, 13 സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ആരോ​ഗ്യത്തെ പലവിധത്തിൽ ​ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, അൽഷിമേഴ്സ് സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ജേണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച ദീർഘകാല പഠനത്തിലാണ് ഈ കണ്ടെത്തൽ. മുട്ടയിൽ അടങ്ങിയ കൊളിൻ, ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ, വിറ്റമിൻ ബി12, ല്യൂട്ടിൻ പോലുള്ള പോഷകങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ പോഷിപ്പിക്കുന്നതാണ്. ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ മുട്ട കഴിച്ചവരിൽ അൽഷിമേഴ്സ് സാധ്യത ഏകദേശം 27 ശതമാനം വരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു.

Share Article