G
Author
Gramika Team
Published
March 9, 2026

ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ യുവതി മരിച്ചു
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്കിടെ ദേഹത്ത് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ (52) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.തിരുവനന്തപുരം തമ്പാനൂരിലെ കെ.ടി.ഡി.സി ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നിൽ വെച്ചാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. സുഹൃത്തുക്കൾക്കൊപ്പം പതിവുപോലെ പൊങ്കാലയിടാൻ എത്തിയതായിരുന്നു വിജിഷ. പൊങ്കാല അർപ്പിച്ച ശേഷം ഭക്തിപൂർവ്വം തൊഴുതുനിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.