G
Author
Gramika Team
Published
May 5, 2026

ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? എഐസിസി നേതൃത്വം നാളെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി നേതൃത്വം നാളെ തിരുവനന്തപുരത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു കേൾക്കുന്ന സാഹചര്യത്തിൽ, തർക്കങ്ങളില്ലാതെ ഒരു സമവായത്തിലെത്താനാണ് ഹൈക്കമാൻഡ് പ്രതിനിധികൾ ലക്ഷ്യമിടുന്നത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. എംഎൽഎമാരുടെ അഭിപ്രായം ഓരോരുത്തരിൽ നിന്നും വ്യക്തിപരമായി ആരായാനാണ് ഹൈക്കമാൻഡ് തീരുമാനം.