G
Author
Gramika Team
Published
May 3, 2026

ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'പേട്രിയറ്റ്'
മലയാളത്തിൽ വമ്പൻ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ 'പേട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു പേട്രിയറ്റ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. 29.1 കോടി രൂപയാണ് ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിന കളക്ഷനിൽ 69 കോടി നേട്ടമുണ്ടാക്കിയ എമ്പുരാന്റെ കളക്ഷനെ മറികടന്നില്ലെങ്കിലും വരും ദിവസങ്ങളിൽ ചിത്രം ആഗോള തലത്തിൽ നൂറ് കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.