G

Author

Gramika Team

Published

June 16, 2026

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുൻപ് ഒരുതവണ മുഖാമുഖംവന്നപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം. 2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയിൽ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.

Share Article