G
Author
Gramika Team
Published
April 6, 2026

അവൻ വരും, ആ മണ്ണിന്റെ യഥാർത്ഥ ഉടയോൻ; വിഷുവിനു തിയേറ്ററിൽ ആഘോഷമാക്കാൻ 'പള്ളിച്ചട്ടമ്പി' എത്തുന്നു
ഈ വർഷത്തെ വമ്പൻ വിഷു റിലീസായി എത്തുന്ന ടൊവിനോ തോമസ് - ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിന്റെ പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ രാവിലെ 11.11 മണിക്കാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ പുറത്തു വിട്ടത്. ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ത്രില്ലിങ്ങും ടോവിനോയുടെ ആക്ഷൻ പരിവേഷവും ഡിജോ ജോസ് ആന്റണി എന്ന സംവിധായകന്റെ മേക്കിങ് ക്വാളിറ്റിയും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും, സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്