G

Author

Gramika Team

Published

June 27, 2026

അവറാച്ചൻ ആൻഡ് സൺസ് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

അവറാച്ചൻ ആൻഡ് സൺസ് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തി ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. കുടുംബബന്ധങ്ങളുടെയും നർമത്തിന്റെയും വികാരനിമിഷങ്ങളുടെയും മനോഹരമായ സംയോജനമാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെൽഫിയിൽ പകർത്തുന്ന ഈ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സൺസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണെന്ന് സെക്കൻഡ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു. ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share Article