G
Author
Gramika Team
Published
May 18, 2026

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിസരപ്രദേശങ്ങളിൽ ആഘോഷം നടന്നയിടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടികൾക്ക് എവിടെനിന്നാണ് പടക്കങ്ങൾ ലഭിച്ചതെന്നു വ്യക്തമല്ല, ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് വളപട്ടണം എസ്എച്ച്ഒ പറഞ്ഞു.