G

Author

Gramika Team

Published

May 9, 2026

അലന്റെ സെഞ്ച്വറിയിൽ കൊൽക്കത്തക്ക് ജയം

അലന്റെ സെഞ്ച്വറിയിൽ കൊൽക്കത്തക്ക് ജയം

കൊൽക്കത്ത: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കാത്ത. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 143 റൺസ് ലക്ഷ്യം 14.2 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. കിവി ഓപണർ ഫിൻ അലൻ സെഞ്ച്വറിയുമായി തിളങ്ങി. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത സുനിൽ നരേയ്‌ന്റെ ബൗളിങ് പ്രകടനം നിർണായകമായി. കെകെആറിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

Share Article