G

Author

Gramika Team

Published

June 11, 2026

അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ ആക്രമണം

അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ ആക്രമണം

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം. കുവൈത്തിലും ബഹ്റൈനിലും ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. കടലിടുക്ക് തങ്ങൾ പൂർണ്ണമായും അടച്ചുവെന്ന് ഇറാൻ പ്രഖ്യാപിച്ചെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞു. ഇറാൻ്റെ ആക്രമണങ്ങൾക്ക് മറുപടിയായി ബന്ദർ അബ്ബാസ്, ഖുഷേം, മിനാബ്, സിരിക്ക് എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണങ്ങളിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Share Article