G
Author
Gramika Team
Published
June 26, 2026

അമേരിക്കയെ ഞെട്ടിച്ച് തുർക്കി, അവസാന മത്സരത്തിൽ ജയത്തോടെ മടക്കം
ലോസ് ഏഞ്ചലസ്: ഗ്രൂപ് ഡിയിലെ അവസാന മത്സരങ്ങളിലൊന്നിൽ അമേരിക്കയെ തകർത്ത് തുർക്കി. ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും തങ്ങളുടെ അവസാന മത്സരത്തിൽ 3 -2 എന്ന മികച്ച സ്കോറിനാണ് തുർക്കി അമേരിക്കയെ തകർത്തത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഓസ്റ്റൻ ട്രസ്റ്റിയുടെ ഗോൾ മികവിൽ അമേരിക്ക മുന്നിലെത്തിയെങ്കിലുംണ് ഓർക്കാൻ കോക്ച്ചുവിന്റേയും യുവതാരം ആർദ ഗുള്ളറിന്റെയും ഗോൾ മികവിൽ തുർക്കി മുന്നേറി. അമേരിക്കൻ ഗോൾ മുഖത്തേക്കു നിരന്തരം ആക്രമണങ്ങൾ നടത്തിയ തുർക്കി മുപ്പത്തിയൊന്നാം മിനിറ്റിലാണ് ആൽപർ ഇൽമാസിലൂടെ തങ്ങളുടെ ലീഡ് രണ്ടായി ഉയർത്തിയത്.