G
Author
Gramika Team
Published
June 19, 2026

അപകടങ്ങൾ തുടർക്കഥയാകുന്നു
കൂട്ടുപുഴ: മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നിൽ അടിച്ച കാർ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.