G
Author
Gramika Team
Published
April 24, 2026

അന്യഭാഷ നടിയെ മേക്കപ്പിട്ട് കറുപ്പിച്ച് കൊണ്ട് വരുന്നു, തമിഴ് സിനിമയിൽ നായികയില്ലേ? പ്രതികരിച്ച് മമിത ബൈജു
കോളിവുഡ് സിനിമകളിൽ നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് തമിഴ് അഭിനേത്രിമാരെ അഭിനയിപ്പിക്കാത്തത് എന്ത് കൊണ്ടെന്ന വിമർശനം നിരന്തരം കേൾക്കുന്നതാണ്. ഏറ്റവും ഒടുവിലായി വന്നത് കര സിനിമയിലെ മമിത ബൈജുവിനെ ചൊല്ലി ആയിരുന്നു. മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയതു മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശിയ എന്നതുകൂടിയാണ് വിമർശനങ്ങൾ എത്തുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് മമിത ബൈജു.
'എനിക്ക് നല്‍കിയ അവസരം, അല്ലെങ്കില്‍ എന്റെ മുന്നില്‍ വന്ന അവസരം ഞാന്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാ തരം വേഷങ്ങളും ലഭിക്കണം, അത് ചെയ്തു നോക്കണം എന്നാണല്ലോ. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യാനായി ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആര് വേണം ഇന്ന റോള്‍ ചെയ്യാന്‍ എന്നത് പൂര്‍ണമായും ആ സിനിമയുടെ സൃഷ്ടാക്കളുടെ തിരഞ്ഞെടുപ്പാണ്.