G

Author

Gramika Team

Published

February 25, 2026

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു

കണ്ണൂർ: കേരള സർക്കാർ കണ്ണൂർ കല്യാട്ട് സജ്ജമാക്കിയ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കല്യാട് 300 ഏക്കറിലായി 200 കോടി രൂപ ചിലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളുമായി ബന്ധിപ്പിക്കുന്ന ആഗോള ഗവേഷണ കേന്ദ്രമായി സ്ഥാപനം മാറും.100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, ഔഷധ സസ്യ ഗവേഷണ കേന്ദ്രം, നഴ്‌സറി, താളിയോല പഠനകേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. ഇതിനായി 65 തസ്തികകളും സർക്കാർ അനുവദിച്ചിട്ടുണ്ട്.

Share Article