G

Author

Gramika Team

Published

June 20, 2026

അധ്യാപിക ജീവനൊടുക്കിയ സംഭവം: മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അധ്യാപിക ജീവനൊടുക്കിയ സംഭവം: മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പാനൂരിൽ ആത്മഹത്യ ചെയ്ത അധ്യാപിക ആദിത്യ അനിൽകുമാറിനെ (28) ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ആദിത്യ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആൺസുഹൃത്ത് പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരൺ മർദിച്ചതിലുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു മാതാവ് പി.പി.ഉദയ പൊലീസിനു മൊഴി നൽകിയിരുന്നു. കഴിഞ്ഞ 8ന് തലശ്ശേരി ബസ് സ്റ്റാൻഡിൽവച്ച് ശരൺ അടിച്ചുപരുക്കേൽപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെന്നും യുവതിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചെന്നും ശരൺ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. 10 മാസം മുൻപ് വിവാഹാലോചനയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാൽ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെയാണു സൗഹൃദത്തിലായതെന്നും ശരൺ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share Article