G

Author

Gramika Team

Published

May 13, 2026

അടി, ഇടി, പൊരിഞ്ഞ അടി; 'അതിരടി' ട്രെയിലർ പുറത്ത്

അടി, ഇടി, പൊരിഞ്ഞ അടി; 'അതിരടി' ട്രെയിലർ പുറത്ത്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന അതിരടി സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷൻ-കോമഡി ത്രില്ലറാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ടൊവിനോയും ബേസിലും തമ്മിലുള്ള ഫൈറ്റടക്കം കാണിക്കുന്ന ട്രെയിലർ ചെറുതല്ലാത്ത പ്രതീക്ഷ തന്നെ സിനിമയ്ക്ക് നൽകുന്നുണ്ട്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14ന് തിയറ്ററുകളിൽ എത്തും. ബേസിൽ, ടോവിനോ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ്. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് അതിരടിയുടെ കോ-പ്രൊഡ്യൂസർമാർ.

Share Article