G

Author

Gramika Team

Published

February 27, 2026

അടിമുടി മാറാനൊരുങ്ങി മമ്പറം ടൗൺ

അടിമുടി മാറാനൊരുങ്ങി മമ്പറം ടൗൺ

മമ്പറം: മുഖംമിനുക്കി അടിമുടി മാറാനൊരുങ്ങി മമ്പറം ടൗൺ. ഒരു കോടി രൂപ ചിലവിട്ടാണ് ടൗൺ സൗന്ദര്യവൽക്കരിക്കുന്നത്. വേറിട്ട രീതി ഉൾപ്പെടെ അവലംബിച്ചു കൊണ്ടാണ് പ്രവൃത്തി നടത്തുന്നത്. സൗന്ദര്യവൽക്കരണം പൂർത്തിയാവുന്നതോടെ മമ്പറം ടൗണിന്റെ ചിത്രം ഇത്തരത്തിലായി മാറും.മുഖ്യമന്ത്രി യുടെ നിയോജക മണ്ഡലമായ ധർമ്മടത്തെ പ്രധാന ടൗണുകളിൽ ഒന്നാണ് മമ്പറം. മാത്രമല്ല നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും വന്ന് പോവുന്നതും പ്രധാന പാതയായ കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു ടൗൺ കൂടിയാണ് മമ്പറം. ഇതെല്ലാം കണക്കിലെടുത്താണ് ടൗൺ സൗന്ദര്യവൽക്കരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടായ 50 ലക്ഷവും മേഘ എഞ്ചിനീയറിങ്ങ് & ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ സി എസ് ആർ ഫണ്ടായ 50 ലക്ഷവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചിലവിട്ടാണ് പ്രവൃത്തി നടത്തുന്നത്. കണ്ണൂർ - കൂത്തുപറമ്പ് റോഡിനേയും തലശ്ശേരി - അഞ്ചരക്കണ്ടി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിൽ ടെൻസൈൽ ഫാബ്രിക്ക് സ്ട്രക്ച ർ ഉൾപ്പെടെ സ്ഥാപിച്ചാണ് സൗന്ദര്യവൽക്കരണം. കഴിഞ്ഞ ദിവസമാണ് ടെൻസൈൽ ഫാബ്രിക്ക് സ്ട്രക്ച ർ സ്ഥാപിക്കുന്ന പ്രവൃ ത്തി ആരംഭിച്ചത്. രാത്രി ഈ റോഡിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഇതിന് പുറമെ ഫൂട്ട്പാത്തിന്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഹാൻഡ്ഡ്രിൽ, അലങ്കാരവിളക്കുകൾ എന്നിവ സ്ഥാപിക്കൽ, കണ്ണൂർ റോഡിന്റെ ഇരുവശങ്ങ ളിലുമുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം ഓപ്പൺ സ്റ്റേജ് നിർമ്മാണം, ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സെൻട്രൽ അയലന്റ് സ്ഥാപി ക്കൽ തുടങ്ങിയ പ്രവൃത്തികളും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നടത്തും.

Share Article