G

Author

Gramika Team

Published

April 11, 2026

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബി ഡി എസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തിരുവനന്തപുരം സ്വദേശി നിധിൻ രാജാ(19)ണ് മരിച്ചത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്നാണ് കുടുംബം പറയുന്നത്. നിറത്തിന്റെ പേരിലും ജാതീയമായും സാമ്പത്തികമായും അധിക്ഷേപിച്ചിരുന്നു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിംഗ് ഉണ്ടായിരുന്നു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്. ഇതിനു മുൻപും കോളേജിൽനിന്ന് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം പറയുന്നു.

Share Article