N
Author
News desk
Published
February 7, 2026

അങ്കണവാടി കലോത്സവം
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്ത് അങ്കണവാടി കലോത്സവം കുറുമ്പക്കൽ മാപ്പിള എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗിരിജ കല്യാടൻ, ടി കെ ഷെർലി എന്നിവർ മുഖ്യാതിഥികളായി. കെ ജിൻസി മോൾ ജോർജ് പദ്ധതി വിശദീകരിച്ചു. കെ കെ വിപിൻ അധ്യക്ഷനായി. കെ ഇ ശിഹാബുദ്ദീൻ, കെ സുലോജന, ഒ ടി രശ്മി, കെ എൻ ഗോപി, പി വി ശബ്ന, പി കെ ബഷീർ, സലാം ഹാജി കോട്ടാൽ, പി ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ രചിച്ച പുസ്കങ്ങളുടെ പ്രകാശനവും ഉപജില്ലാ തലത്തിൽ ദേശീയ സമ്പാദ്യ പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കുറുമ്പക്കൽ മാപ്പിള എൽ പി സ്കൂളിനുളള ഉപഹാരസമർപ്പണവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.