G
Author
Gramika Team
Published
June 3, 2026

അക്കാദമിക് കലണ്ടർ പുറത്തിറക്കി
തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്. എൽപി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ആഗസ്ത് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ആഗസ്ത് 21ന് ഓണാവധിക്ക് സ്കൂൾ അടയ്ക്കും. ആഗസ്ത് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. ഡിസംബര്‍ 28ന് സ്കൂൾ തുറക്കും. പ്ലസ് ടൂ പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് 2 ന് ആരംഭിച്ച് 29ന് അവസാനിക്കും.